IndiaLatest

കൊവിഡ് കരുതല്‍ വാക്സിന്‍; നടപടികള്‍ ശക്തമാക്കി

“Manju”

ഡല്‍ഹി: കൊവിഡ് കരുതല്‍ വാക്സിനുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 28 ശതമാനം പേര്‍ മാത്രമേ കരുതല്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.

സംസ്ഥാനങ്ങളോട് കരുതല്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. അവശ്യമായ വാക്സിനുകള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മുന്‍നിര പോരാളികള്‍ക്ക് എല്ലാവര്‍ക്കും കരുതല്‍ വാക്സിന്‍ അടിയന്തിരമായി നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

Related Articles

Back to top button