IndiaLatest

ഉജ്വല എല്‍.പി.ജി സബ്സിഡി ഒരുവര്‍ഷം കൂടി നീട്ടിയേക്കും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്വല യോജന എല്‍.പി.ജി വരിക്കാര്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ച സബ്സിഡി പദ്ധതി അടുത്ത സാമ്ബത്തികവര്‍ഷത്തേക്ക് കൂടി നീട്ടിയേക്കും.ഇതു സംബന്ധിച്ച പ്രഖ്യാപനം ബഡ്‌ജറ്റിലുണ്ടായേക്കും. സിലിണ്ടറൊന്നിന് 200 രൂപ വീതം 12 സിലിണ്ടറുകള്‍ക്കാണ് മേയില്‍ സബ്സിഡി പ്രഖ്യാപിച്ചത്.
രാജ്യത്ത് 100 ശതമാനം കുടുംബങ്ങളിലും എല്‍.പി.ജി കണക്‌ഷന്‍ ഉറപ്പാകുന്നവരെ പദ്ധതി നീട്ടാനാണ് കേന്ദ്രം ആലോചിക്കുന്നത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇനിയും എല്‍.പി.ജി കണക്ഷന്‍ വ്യാപകമാകാനുള്ളത്. മേഘാലയയില്‍ 54.9 ശതമാനം വീടുകളിലേ എല്‍.പി.ജി കണക്ഷനുള്ളൂ
കേരളത്തില്‍ 3 ലക്ഷത്തിലധികം : കഴിഞ്ഞ സമ്പവര്‍ഷത്തെ കണക്കുപ്രകാരം കേരളത്തില്‍ 3.10 ലക്ഷം ഉജ്വല ഉപഭോക്താക്കളുണ്ട്. പ്രതിദിനം 40,000 സിലിണ്ടറുകളാണ് ഇവര്‍ വാങ്ങുന്നത്.

Related Articles

Back to top button