Sports

ട്വന്റി 20 ലോകകപ്പ് ; ബി.സി.സി.ഐ  തീരുമാനം അറിയിക്കണമെന്ന് ഐ.സി.സി

“Manju”

ദുബായ്: ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ നടത്താനാകുമോ എന്ന കാര്യത്തിൽ ഈ മാസം തീരുമാനം അറിയിക്കണമെന്ന നിർദ്ദേശവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയില് നടത്താൻ തീരുമാനിച്ചതിനാൽ കൊറോണ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐക്ക് ഐ.സി.സി സമയം അനുവദിച്ചിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പ് വേദിയെ സംബന്ധിച്ച് ജൂൺ 28നുള്ളിലാണ് തീരുമാനം അറിയിക്കേണ്ടത്. ഇന്നലെ നടന്ന ഐ.സി.സി ബോർഡ്് യോഗത്തിലാണ് നിർദ്ദേശം വെച്ചത്. തീരുമാനം അറിയിക്കാൻ ബി.സി.സി.ഐ സമയം നീട്ടി ചോദി്ച്ചിരുന്നു. ഇന്ത്യയിൽ അസൗകര്യ മുണ്ടെങ്കിൽ ടൂർണ്ണമെന്റ് യു.എ.ഇയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.

Related Articles

Back to top button