InternationalLatest

മരക്കാറിന് ഗള്‍ഫില്‍ റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ്

“Manju”

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോള്‍ അതിന്റെ ഒരുക്കങ്ങളിലാണ് അണിയറപ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും. ചിത്രം ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. അറുന്നൂറിലധികം ഫാന്‍സ്‌ ഷോയുമായി ചിത്രം വലിയ രീതിയില്‍ ആണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മലയാളികള്‍ മുഴുവന്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

മരക്കാര്‍ റിലീസിന് 12 ദിവസത്തിന് മുമ്പ് അറുന്നൂറിലധികം ഫാന്‍സ്‌ ഷോകള്‍ ആണ് ഇപ്പോള്‍ തന്നെ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. റെക്കോഡ് ഫാന്‍സ്‌ ഷോ തന്നെയാണ് മരക്കാരിനായി ഒരുങ്ങുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ ചിത്രം നേടുമെന്നതില്‍ ഒരു സംശയവുമില്ല.

കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. അന്‍പതോളം രാജ്യങ്ങളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗള്‍ഫിലും ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. അഞ്ഞൂറിലധികം ഷോകളാണ് യു എ ഇയില്‍ മാത്രം ഇപ്പോള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ മരക്കാര്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോര്‍ഡ് ആണ് ഇട്ടിരിക്കുന്നത്. ചിത്രം ഒരു ലക്ഷത്തിലധികം കാണികളെ ആദ്യ ദിവസം തന്നെ തീയേറ്ററിലേക്ക് കൊണ്ട് വരുമെന്നാണ് സൂചന.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടി – മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം.

Related Articles

Back to top button