IndiaLatest

തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8:3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി(സി.എം.ഐ.ഇ) പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

നിരക്ക് യഥാക്രമം ഹരിയാനയില്‍ 37.4 ശതമാനവും രാജസ്ഥാനില്‍ 28.5 ശതമാനവും ഡല്‍ഹിയില്‍ 20.8 ശതമാനവുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയില്‍ 0.9 ശതമാനവും ഗുജറാത്തില്‍ 2.3 ഉം കര്‍ണ്ണാടകയില്‍ 2.5 മാണ്. കേരളത്തില്‍ ഇത് 7.4 ആണ്.

തൊഴില്‍ പങ്കാളിത്ത നിരക്കില്‍ ആരോഗ്യകരമായ വര്‍ദ്ധനവുണ്ടായതിനാല്‍ തൊഴിലില്ലായ്മ നിരക്കിലെ ഈ വര്‍ദ്ധനവ് തോന്നുന്നത്ര മോശമല്ലെന്ന് സി.എം.ഐ.ഇ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ സ്റ്റേറ്റ് റണ്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സമാഹരിച്ച ത്രൈമാസ ഡാറ്റ പ്രകാരം ജൂലൈ – സെപ്തംബര്‍ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയര്‍ന്നു. ഇത് കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അത് പോലെ ഡിസംബറിലെ തൊഴില്‍ നിരക്ക് 37.1 ശതമാനമാണ്.

തൊഴിലില്ലായ്മ നിരക്ക്
ഹരിയാന – 37.4
രാജസ്ഥാന്‍ – 28.5
ഡല്‍ഹി – 20.8
ബിഹാര്‍ – 19.1
ഝാര്‍ഖണ്ഡ് – 18.0
ജമ്മു-കാശ്മീര്‍ – 14.8
ത്രിപുര – 14.3

(10%ല്‍ താഴെ)
ആന്ധ്രപ്രദേശ് – 7.7
കേരള – 7.4
പഞ്ചാബ് – 6.8
ബംഗാള്‍ – 5.5
ഉത്തര്‍പ്രദേശ് – 4.3
തമിഴ്നാട് – 4.1
തെലങ്കാന – 4.1
മദ്ധ്യപ്രദേശ് – 3.2
മഹാരാഷ്ട്ര – 3.1
കര്‍ണാടക – 2.5
ഗുജറാത്ത് – 2.3
ഒഡിഷ – 0.9

Related Articles

Back to top button