Latest

അര്‍ജന്‍റീന​-ബ്രസീല്‍​ പോരാട്ടം മുന്‍നിര്‍ത്തി കനത്ത പൊലീസ്​ സുരക്ഷ

“Manju”

ധാക്ക:​ കോപ്പ അമേരിക്ക ഫൈനലിന്​ പന്തുരുളുന്നത്​ മാറക്കാനയിലാണെങ്കിലും ലോകമെമ്ബാടും ആവേശം അലതല്ലുകയാണ്​. 14 വര്‍ഷത്തിന്​ ശേഷം കോപ്പ ഫൈനലില്‍ അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുന്നതോടെ ആവേശം അതിരുവിടാനും സാധ്യതയുണ്ട്​. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി ബംഗ്ലദേശിലെ ഗ്രാമമായ ബ്രഹ്​മാന്‍ബരിയയില്‍ പൊലീസ്​ അതീവ ജാഗ്രത സന്ദേശം നല്‍കിയതാണ്​​ കൗതുകമുണര്‍ത്തുന്ന വാര്‍ത്ത.

ധാക്കയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ ഇരുടീമിന്‍റെയും ആരാധകര്‍ തമ്മില്‍ അക്രമങ്ങള്‍ക്ക്​ മുതിരുന്നത്​ തടയിടാനാണ്​​ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്​. ഫൈനല്‍ നടക്കുമ്പോള്‍ ആളുകള്‍ക്ക്​ കൂട്ടം ചേരാനും വലിയ സ്​ക്രീനുകളില്‍ പ്രദര്‍ശനം നടത്താനും അനുമതിയില്ലെന്ന്​​ ​​പ്രദേശത്തെ പൊലീസ്​ മേധാവി മുഹമ്മദ്​ അംറാനുല്‍ ഇസ്​ലാം എ.എഫ്​.പിയോട്​ പ്രതികരിച്ചു. ബംഗ്ലദേശിലെ പ്രധാന കായിക വിനോദം ക്രിക്കറ്റായി പരിണമിച്ചിട്ടുണ്ടെങ്കിലും കടുത്ത ഫുട്​ബാള്‍ ആരാധകരും രാജ്യത്തുണ്ട്​. കേരളത്തിലേതിന്​ സമാനമായി ഫ്ലക്​സുകളും പതാകകളും ഗ്രാമത്തില്‍ ഉയര്‍ന്നിട്ടുണ്ട്​.

Related Articles

Back to top button