IndiaLatest

നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

“Manju”

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ ആറ് മാസത്തോളം കൂടിയാലോചനകൾ നടത്തിയിരുന്നതായി ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. എന്നാൽ ജസ്റ്റിസ് ഗവായിയുടെ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിസ് നാഗരത്ന.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നാല് പേരും നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം ശരിവെച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാപരമാണെന്നും ആർബിഐ ചട്ടപ്രകാരമായിരുന്നുവെന്നും സുപ്രീം കോടതി അംഗീകരിച്ചു.

ഇതോടെ നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ അസാധുവായി. ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന ചോദ്യം പ്രസക്തമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നോട്ട് നിരോധനത്തിന്റെ മൂന്ന് ലക്ഷ്യങ്ങളും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായും സുപ്രീം കോടതി വ്യക്തമാക്കി.

 

 

Related Articles

Back to top button