InternationalLatest

ഖമറൂഷ്‌ നരഹത്യ 16 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചു

കൊല്ലപ്പെട്ടത് 
17 ലക്ഷം പേര്‍

“Manju”

നോംപെന്‍ : കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകാലത്തെ നരഹത്യകളെക്കുറിച്ച്‌ അന്വേഷിച്ച അന്താരാഷ്ട്ര ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.337 മില്യണ്‍ ഡോളര്‍ ചെലവഴിച്ച (ഏകദേശം 27,31,89,05,000 രൂപ) വിചാരണ 16 വര്‍ഷമാണ് നീണ്ടത്.

17ലക്ഷം പേര് കൊല്ലപ്പെട്ടതില് ഖമര്‍ റൂഷ് ഭരണാധികാരികളായ നുയോണ്ചിയ (92), ഖിയു സംഫാന്‍ എന്നിവര് കുറ്റക്കാരാണെന്ന് യുഎന്‍ സഹായത്തോടെയുള്ള ട്രിബ്യൂണല്‍ നേരത്തെ കണ്ടെത്തി. നുയോണ്ചിയ 2019ല്‍ മരിച്ചു. 1975–-79ല്‍ കമ്ബോഡിയ ഭരിച്ച ഖിയു സംഫാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഖിയു സംഫാന്റെ അപ്പീല്‍ തള്ളി ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ചാണ് ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. വിയറ്റ്നാം സൈന്യത്തിന്റെ ഇടപെടലോടെയാണ് 1979ല് ഖമര്‍ റൂഷ് ഭരണത്തിന് അന്ത്യമായത്.

Related Articles

Back to top button