Uncategorized

ഡോ. ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനിയ്ക്ക് സിദ്ധ എം.ഡി.യില്‍ സ്വർണമെഡല്‍

തമിഴ്നാട് ഡോ.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്

“Manju”

തിരുച്ചിറപ്പള്ളി : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭ മെമ്പര്‍ ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനിയ്ക്ക് സിദ്ധമെഡിസിന്‍ പോസ്റ്റ് ഗ്രാജുവേഷനില്‍ പൊതു മരുത്വത്തില്‍ (ജനറല്‍ മെഡിസിന്‍) സ്വര്‍ണ്ണമെഡല്‍. തമിഴ്നാട്ടിലെ പാളയംകോട്ട ഗവ.സിദ്ധ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ജനനി എം.ഡി. ചെയ്തത്. തമിഴ് നാട് എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നതും ജനനിയാണ്.  ജനുവരി 9 ന്  സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എന്നിവര്‍ ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിന്‍ & ഹോമിയോപ്പതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിദ്ധദിനാചരണത്തില്‍ വെച്ച് കേന്ദ്ര ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ  മെഡല്‍ സമ്മാനിക്കും

2023 ജനുവരി 9 ന് കരുമണ്ഡപം ആർഎംഎസ് കോളനിയിലെ എസ്പിഎസ് വിവാഹ മണ്ഡപത്തിൽ നാഷണല്‍ സിദ്ധമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8, 9 തീയതികളിൽ സിദ്ധദിനാഘോഷം നടക്കുകയാണ്. സിദ്ധദിനാചരണം ഉദ്ഘാടനം കേന്ദ്ര ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ നിര്‍വ്വഹിക്കും. ആരോഗ്യകരമായ ജീവിതത്തിന് സിദ്ധാഹാരവും പോഷകാഹാരവുംഎന്നതാണ് ഈ വർഷത്തെ പ്രമേയം.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ, രണ്ട് സർക്കാർ സിദ്ധ മെഡിക്കൽ കോളജുകൾ, 13 സ്വകാര്യ സിദ്ധ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്നതായി സിദ്ധദിനാചരണം പ്രഖ്യാപിച്ചുകൊണ്ട് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഡയറക്ടറുമായ ഡോ.ആർ.മീനാകുമാരി തിരുച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും സിദ്ധവൈദ്യത്തില്‍ പ്രാക്ടീസ് ചെയ്യുന്നവരും അഭ്യുദയകാംക്ഷികളും ആഘോഷത്തിൽ പങ്കെടുക്കും.

Related Articles

Back to top button