Uncategorized

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

“Manju”

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി. ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി.

ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ നാഗ്പുര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Related Articles

Back to top button