IndiaLatest

ജെറ്റ് എയര്‍വേയസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

“Manju”

ദില്ലി : നീണ്ട ഇടവേളയ്ക്കുശേഷമാണ് ജെറ്റ് എയര്‍വേയസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയസിന് ഡിജിസിഎ അനുമതി നല്‍കി. 2019ലാണ് ജെറ്റ് എയര്‍വേയസ് വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

മൂന്നുവര്‍ഷത്തിനുശേഷം പുനരാരംഭിക്കാന്‍ ഒരുങ്ങിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സര്‍വീസ് ഏവിയേഷന്‍ ജെറ്റ് എയര്‍വേയസിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്സ്.

 

Related Articles

Back to top button