Uncategorized

ബുദ്ധപ്രതിമക്കുള്ളില്‍ 1000 വര്‍ഷം പഴക്കമുള്ള സന്യാസിയുടെ ശരീരം

“Manju”

പുതിയതും പുരാതനവുമായ കാര്യങ്ങള്‍ കണ്ടെത്താനും പഠനങ്ങള്‍ നടത്താനും വിശേഷതകള്‍ അറിയാനും മുന്‍പന്തിയിലാണ് ഗവേഷകര്‍. ഇവയില്‍ പല കണ്ടെത്തലുകളും അവരെ ആശ്ചര്യപ്പെടുത്താറുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ ചില രസകരമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. നെതര്‍ലന്‍ഡ്‌സിലെ മ്യൂസിയത്തിലേക്ക് അയച്ച ഒരു ബുദ്ധ പ്രതിമയാണ് ഗവേഷകന്മാരെയും ചരിത്രക്കാരന്മാരെയും ഇപ്പോള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 1000 വര്‍ഷം പഴക്കം ചെന്ന ബുദ്ധ പ്രതിമയ്ക്കുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് മമ്മിഫൈ ചെയ്ത ഒരു സന്യാസിയുടെ ശരീരം ആയിരുന്നു.

ശരീരത്തിന്റെ ആന്തരാവയവങ്ങളുടെ ചിത്രങ്ങള്‍ ലഭിക്കുന്ന ഒന്നാണ് സിടി സ്‌കാന്‍. കഴിഞ്ഞ വര്‍ഷം ഈ മാര്‍ഗ്ഗം ഉപയോഗിച്ച്‌ ബുദ്ധപ്രതിമയില്‍ നടത്തിയ പരിശോധനയാണ് അമ്ബരപ്പിക്കുന്ന് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വളരെ പഴക്കം ചെന്ന പ്രതിമയായതിനാല്‍ നന്നാക്കിയെടുക്കാനാണ് നെതര്‍ലന്‍ഡ്‌സിലെ ഡ്രെന്റ്‌സ മ്യൂസിയത്തിലേക്ക് അയച്ചത്. ഈ സമയത്ത് പ്രതിമയില്‍ സിടി സ്‌കാന്‍ എടുക്കുകയുണ്ടായി. തുടര്‍ന്നാണ് മനുഷ്യാവശിഷ്ടം പ്രതിമയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആഴമേറിയ പരിശോധന നടത്തുകയും സന്യാസിയുടെ പല ശരിരാവയങ്ങള്‍ നിക്കം ചെയ്തിരിക്കുകയാണെന്നും കണ്ടെത്തി. സന്യാസിയുടെ അവയവങ്ങള്‍ നഷ്ടമായ ഭാഗങ്ങളില്‍ ലങ് ടിഷ്യൂ ആണെന്ന് കരുതിയെങ്കിലും ഇതിനു പകരം ചൈനീസ് ലിഖിതങ്ങള്‍ അടങ്ങിയ കടലാസുകളാണ് വച്ചിരുന്നതെന്ന് മ്യൂസിയത്തിലെ പുരാവസ്തു ക്യൂറേറ്ററായ വിന്‍സെന്റ് വാന്‍ വില്‍സെ്റ്ററന്‍ വെളിപ്പെടുത്തി.

ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ലിയുക്വാന്‍ സന്യാസിയുടെ ശരീരമാണ് പ്രതിമക്കുള്ളിലെന്നാണ് പ്രാഥമിക നിഗമനം. ചൈനീസ് മെഡിറ്റേഷന്‍ സ്‌കൂളിലെ ബുദ്ധിസ്റ്റ് മാസ്റ്ററായിരുന്നു ലിയുക്വാന്‍. സന്യാസിയായ ലിയുക്വാന്റെ ശരീരം പ്രതിമയ്ക്കുള്ളില്‍ വച്ചതാണെന്ന് സംശയിച്ചെങ്കിലും പിന്നീട് ലിയുക്വാന്‍ തന്നെ ബുദ്ധനായി മാറുവാന്‍ വേണ്ടി സ്വയം പ്രതിമയ്ക്കുള്ളില്‍ ഇരുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവനോടെ പ്രതിമയ്ക്കുള്ളില്‍ കയറിയിരുന്ന ശേഷം ശ്വസിക്കാനായി പുറത്തേക്ക് ഒരു മുള ഇട്ടിരിക്കാം എന്നാണ് മറ്റൊരു വിലയിരുത്തല്‍. എങ്കിലും മമ്മി എവിടെ നിന്നു വന്നെന്നും എങ്ങനെ സംഭവിച്ചു എന്നുമുള്ള നിഗമനത്തില്‍ എത്താന്‍ ഇതുവരെ ഗവേഷക സംഘത്തിനായിട്ടില്ല.

Related Articles

Back to top button