Uncategorized

റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യ പഥില്‍ 50 യുദ്ധ വിമാനങ്ങള്‍ പറക്കും

“Manju”

ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ കരുത്തുറ്റ ശക്തി പ്രകടനത്തിരനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും. IAF-ന്റെ 50 യുദ്ധ വിമാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം രാജ് പഥിനെ “കര്‍ത്തവ്യ പഥ്‌” എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണിത്.

ഒരു പക്ഷേ ഇതില്‍ പല യുദ്ധവിമാനങ്ങളും ഇതാദ്യമായി ആയിരിക്കാം പ്രദര്‍ശിപ്പിക്കുക, പരിപാടിയില്‍ പങ്കെടുക്കുന്ന 50 വിമാനങ്ങളില്‍ നാവികസേനയുടെ IL-38 ഉള്‍പ്പെടുന്നു’, IAF ഉദ്യോഗസ്ഥന്‍ പറഞ്ഞു.

44 വര്‍ഷത്തോളം സേനയുടെ ഭാഗമായിരുന്ന, ഇന്ത്യന്‍ നാവികസേനയുടെ അഭിഭാജ്യഘടകമാണ്‌ സമുദ്ര നിരീക്ഷണ വിമാനമായ IL-38. ഇന്ത്യന്‍ നാവികസേനയുടെ സീ ഡ്രാഗണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ റഷ്യന്‍ നിര്‍മ്മിത വിമാനം 44 വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് വിരമിച്ചത്. IN-301 എന്നും അറിയപ്പെടുന്ന ഈ വിമാനം ഗോവയിലെ ഇന്ത്യന്‍ നേവല്‍ എയര്‍ സ്ക്വാഡ്രണ്‍ 315 – ‘വിംഗ്ഡ് സ്റ്റാലിയന്‍സ്’ ന്റെ ഭാഗമായിരുന്നു. റിപ്പബ്ലിക് ദിനാഘോഷപരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന IAF ടാബ്ലോയുടെ മാതൃകയും ഇന്ത്യന്‍ വ്യോമസേന ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അനാച്ഛാദനം ചെയ്തു.

Related Articles

Back to top button