Uncategorized

സീതത്തോട് സെന്റ് മേരീസ് കാത്തോലിക്ക ചർച്ച് പ്രതിനിധികൾ ആശ്രമം സന്ദർശിച്ചു.

“Manju”

 

പോത്തൻകോട് : പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക ചർച്ചിൽ നിന്നും ഫാ. വർഗീസ് വിളയിൽ, ഫാ.സ്കോട്ട് സ്ലീബ എന്നിവർ ഉൾപ്പെടെ ആറംഗസംഘം പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഉച്ചയ്ക്ക് 12.30 ന് ആശ്രമത്തിലെത്തിയ സംഘത്തെ ആശ്രമം സെക്യൂരി വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ.എസ്. വിജയകുമാർ, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ അസിസ്റ്റന്റ് പി.കെ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആശ്രമ സന്ദർശനത്തിന് ശേഷം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിലെത്തിയ ടീം ഉച്ചയ്ക്ക് 2.30 ന് സീതത്തോടിന് തിരിച്ചു.‌

Related Articles

Back to top button