InternationalLatest

ഇടതുപക്ഷ കൂട്ടായ്‌മ മന്ത്രിയെ സന്ദര്‍ശിച്ചു

“Manju”

മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനില്‍ എത്തിയ ജലസേചന മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനെ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ഇടതുപക്ഷ കൂട്ടായ്‌മ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കേണ്ട ആവശ്യകത മന്ത്രി സൗഹൃദസംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്ന വികസനവിരുദ്ധ സമരങ്ങള്‍ എന്തിന്റെ പേരിലായാലും കേരളത്തിന്റെ കുതിപ്പിനെ ഇല്ലാതാക്കി കളയാനുള്ള ബോധപൂര്‍വമായ ശ്രമമാണ്.

മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്‌ വികസനവിരുദ്ധരായവരെ എതിരിടാന്‍ കേരളജനതക്ക് കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.വി. നാരായണന്‍, സുബൈര്‍ കണ്ണൂര്‍, പ്രദീപ് പതേരി, അഡ്വ. ജോയ് വെട്ടിയാടന്‍, കാസിം, സുഹൈല്‍, ഷാജി മൂതല, മൊയ്തീന്‍കുട്ടി, അന്‍വര്‍ കണ്ണൂര്‍, നൗഷാദ് പൂനൂര്‍ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.

Related Articles

Back to top button