Uncategorized

20 വര്‍ഷമായി അമ്മ ഭക്ഷണം കഴിച്ചിരുന്നത് ഒരേ പ്ലേറ്റില്‍, കാരണം മകന്‍ അറിയുന്നത് അമ്മയുടെ കാലശേഷം

“Manju”

20 വര്‍ഷമായി അമ്മ ഭക്ഷണം കഴിച്ചിരുന്നത് ഒരേ പ്ലേറ്റില്‍, കാരണം മകന്‍ അറിയുന്നത് അമ്മയുടെ മരണശേഷം

മാതാപിതാക്കള്‍ജീവിതത്തില്‍ ചില ചിട്ടകള്‍ പാലിക്കാറുണ്ട്.  അത് അവരുടെ ജീവിതാന്ത്യംവരെ തുടര്‍ന്നുംപോകും. പലപ്പോഴും നാമതൊക്കെ കാണാറുണ്ടെങ്കിലും വലിയ മൈന്റ് ചെയ്യാറില്ല.  ഓ ഇവിടെ വേറെയില്ലാഞ്ഞിട്ടല്ലേ..ഇപ്പോഴും അതുപിടിച്ച് നടക്കുന്നതെന്ന് നാം വഴക്കും പറയും.  എന്നാല്‍ കാലത്തിനൊപ്പം അവരുടെ ശീലങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ കാരണം വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ് .

ചിലപ്പോഴെങ്കിലും മക്കളും മാതാപിതാക്കളുടെ അത്തരം ചില ശീലങ്ങള്‍ ശ്രദ്ധിച്ചട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഇത്തരം ശീലങ്ങള്‍ക്ക് പിന്നിലുളള കഥകളെ കുറിച്ച്‌ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ 20 വര്‍ഷമായി ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന ഒരു അമ്മയുടെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് മകന്‍. വിക്രം എസ് ബുദ്ദനേസന്‍ എന്ന വ്യക്തിയാണ് സ്‌നേഹവും അല്പം നൊമ്ബരവും ഇടകലര്‍ന്ന അമ്മയുടെ ഓര്‍മ്മ ട്വിറ്ററിലൂടെ പങ്കുവച്ചത്.

അമ്മ ഉപയോഗിച്ചിരുന്ന പൊട്ടിയ പ്ലേറ്റിന്റെ ചിത്രവും വിക്രം പങ്കുവച്ചിരുന്നു. എന്നാല്‍ അതിന് പിന്നിലെ കഥ വിക്രം അറിയുന്നത് അമ്മയുടെ മരണശേഷമാണ്. ”ഇത് അമ്മയുടെ പ്ലേറ്റാണ് , കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നെയും ചേച്ചിയെയും മകളെയും മാത്രമാണ് അമ്മ ഈ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചട്ടുളളത്. അമ്മയുടെ മരണശേഷം എന്റെ സഹോദരി പറയുമ്പോഴാണ് ഞാന്‍ അറിയുന്നത് ആ പ്ലേറ്റ് എനിക്ക് സമ്മാനം ലഭിച്ചതായിരുന്നുവെന്ന്താന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം ട്വിറ്ററില്‍ കുറിച്ചു.

ഈ പോസ്റ്റിന് നിരവധി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചട്ടുളളത്. ഇത് വായിക്കുമ്ബോള്‍ കണ്ണുനിറയുന്നുവെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന അമ്മയുടെ സ്‌നേഹത്തിന്റെ ഓര്‍മ്മകുറിപ്പാണ് ഈ മകന്‍ പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button