Uncategorized
ഓസ്കര് ജൂറി അംഗമാകാന്‍ ഇന്ത്യന്‍ സിനിമ താരങ്ങള്‍ക്ക് ക്ഷണം
ഓസ്കര് ജൂറി അംഗമാകാന്‍ പ്രശസ്ത ഇന്ത്യന്‍ സിനിമ താരങ്ങള്‍ക്ക് ക്ഷണം. കരണ്‍ ജോഹര്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, മണിരത്നം, എംഎം കീരവാണി എന്നിവര്‍ക്കാണ് ജൂറിയിലേക്ക് ക്ഷണം ലഭിച്ചത്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്.
ഈ വര്‍ഷം ഓസ്കര് കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന 398 അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെയ്ലര് സ്വിഫ്റ്റ്, കെ ഹുയ് ക്വാന്‍ തുടങ്ങിയ ലോകസിനിമയിലെ പ്രധാന താരങ്ങള്‍ ലിസ്റ്റിലുണ്ട്.
കഴിഞ്ഞ വര്‍ഷം തമിഴ് നടന് സൂര്യ കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഓസ്കര് കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന് എന്ന അംഗീകാരവും സൂര്യക്ക് ലഭിച്ചിരുന്നു.