Uncategorized

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമവും ലോക ക്യാൻസർ ദിനാചരണവും നാളെ

“Manju”

പോത്തൻകോട് : സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളേജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ 2008 മുതൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ സംഗമവും ക്യാൻസർ ദിനാചരണവും നാളെ ( 2023 ഫെബ്രുവരി 4, ശനിയാഴ്ച) നടക്കും. പൂർവ്വവിദ്യാർത്ഥിസംഗമത്തോടനുബന്ധിച്ച് രാവിലെ 9.30 ന് കോളേജ് അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അലുമിനി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു നിർവഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഡോ. ദീപു മെമ്മോറിയൽ അവാർഡിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ആദ്യകാല അദ്ധ്യാപകരേയും ചടങ്ങിൽ ആദരിക്കും. അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനം ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടർ ഡോ. കെ. എസ്. പ്രിയ നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡി.എം.ഒ ഡോ. ഷീല മേബ്‌‌ലെറ്റ്. ജി.വി, നാഷണൽ ആയുഷ് മിഷൻ സ്നേറ്റ് പ്രോഗ്രാം മാനേജർ ഡോ.സജി.പി.ആർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, ക്ഷേമകാര്യ വികസന സ്ഥിരംസമിതി അംഗം ആർ. സഹീറത്ത് ബീവി, വാർഡ് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ഡീൻ ഡോ.വി.അരുണാചലം, പി.ടി.എ പ്രസിഡന്റ് പി. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ഹൻസ്‌‌രാജ്.ജി.ആർ, ഡോ. മിഥുൻ. സി, ഡോ. ജനപ്രിയ. ആർ. കെ, ഡോ. അനുപമ.കെ.ജെ എന്നിവർ സംബന്ധിക്കും. 11 ന് “മണിക്കടൈ നൂൽ” എന്ന രോഗനിർണ്ണയരീതിയെക്കുറിച്ചുളള ബോധവത്കരണ ക്ലാസ് ചെന്നൈ സിദ്ധ റീജയണൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് റിസർച്ച് ഓഫീസർ ഡോ.എസ്.വിനായക് നയിക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന ക്യാൻസർ ബോധവത്കരണ പരിപാടിയിൽ പ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും . വൈകിട്ട് 4 ന് ‘ക്യാൻസർ ചികിത്സയിൽ സിദ്ധ ഔഷധങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. വി.ബാലസുബ്രമണ്യനും 5 ന് നട്ടെല്ലു സംബന്ധമായ രോഗങ്ങളെക്കുറിച്ച് ചെന്നെ ഗവ. സിദ്ധ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.റ്റി.ആർ. സിദ്ധിഖ് അലിയും ക്ലാസെടുക്കും. വൈകുന്നേരം 6 ന് വിദ്യാർത്ഥികളും ഡോക്ടർമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

Related Articles

Check Also
Close
Back to top button