Uncategorized

ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥി ഇന്ത്യക്കാരി

“Manju”

ലോകത്തിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെട്ടു. നടാഷ പെരിനായകം എന്ന പതിമൂന്നകാരിയാണ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്ബതികളുടെ മകളാണ് നടാഷ. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്‍ഡ് യൂത്ത് എന്ന മത്സര പരീക്ഷയിലുടെയാണ് ലോകത്തിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിഎന്ന സ്ഥാനം ഈ പെണ്‍കുട്ടി നേടിയെടുത്തത്.

അന്താരാഷ്‌ട്ര തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 76- രാജ്യങ്ങളില്‍ നിന്നും 15,000- ലധികം വിദ്യര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ന്യൂജഴ്‌സിയിലെ ഫ്‌ലോറന്‍സ് എം ഗൗഡ്നീര്‍ മിഡില്‍ സ്‌കൂളിലാണ് നടാഷ പഠിക്കുന്നത്. രണ്ടാം തവണയാണ് നടാഷ പട്ടികയില്‍ ഇടം പിടിക്കുന്നത്. 2021-ല്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് ആദ്യ നേട്ടം സ്വന്തമാക്കിയത്.

വിദ്യര്‍ത്ഥികളുടെ അക്കാദമിക നിലവാരം അളക്കാനായി ഉയര്‍ന്ന ക്ലാസുകളിലെ സിലബസ് അടിസ്ഥാനമാക്കിയാണ് പരിക്ഷ നടത്തുന്നത്
അമേരിക്കന്‍ കോളജ് പ്രവേശനത്തിനായി നടത്തുന്ന സ്‌കോളാസ്റ്റിക് അസൈസ്മെന്റ് ടെസ്റ്റ്, അമേരിക്കന്‍ കോളജ് ടെസ്റ്റിംഗ് എന്നിവയ്‌ക്ക് തുല്യമായി നടത്തുന്ന പരീക്ഷകളിലും മികച്ച പ്രകടനമാണ് നടാഷ പെരിനായകം കാഴ്ചവെച്ചത്.

Related Articles

Back to top button