Uncategorized

90 മണിക്കൂര്‍ പരിശ്രമം ; പിഞ്ചുകുഞ്ഞും അമ്മയും ജീവിതത്തിലേക്ക്

“Manju”

 

ഇസ്തംബൂള്‍: മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ 10 ദിവസം പ്രായമായ ആ കുഞ്ഞും അമ്മയും ജീവിതത്തിലേക്ക് തിരികെയെത്തി. തുര്‍ക്കി,സിറിയ ഭൂകമ്ബത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പ്രതീക്ഷ പകരുന്ന വാര്‍ത്തയെത്തിയത്.

90 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യാഗിസ് ഉലാസിനെയും അവന്റെ അമ്മയെയും രക്ഷപ്പെടുത്തിയത്. തെക്കന്‍ തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍.

തകര്‍ന്ന കെട്ടിടങ്ങളുടെ കൂമ്ബാരങ്ങള്‍ക്കിടയില്‍നിന്ന് ഒരു മണ്‍തരി പോലും ദേഹത്തു വീഴാന്‍ അനുവദിക്കാതെ ശ്രദ്ധാപൂര്‍വമാണ് രക്ഷാപ്രവര്‍ത്തകര്‍ ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുത്തത്. അവന്റെ കുഞ്ഞുകണ്ണുകള്‍ തുറന്നു കിടക്കുകയായിരുന്നു. കുഞ്ഞിനെ കട്ടിയുള്ള പുതപ്പില്‍പുതഞ്ഞ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയെയും ഒപ്പം കൊണ്ടുപോയി. ശരീരത്തില്‍ അങ്ങിങ്ങായി പരിക്കുകളുണ്ടെങ്കിലും അവരുടെ ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.

Related Articles

Back to top button