KeralaLatest

മഞ്ജു വാര്യര്‍ സീ കേരളം ബ്രാന്‍ഡ് അംബാസഡര്‍

“Manju”

കൊച്ചി : പ്രമുഖ ചലച്ചിത്ര താരമായ മഞ്ജു വാര്യര്‍ പ്രമുഖ വിനോദ ചാനലായ സീ കേരളം ബ്രാന്‍ഡ് അംബാസഡറായി. സീ കേരളത്തിന്റെ 360 ഡിഗ്രി മാര്‍ക്കറ്റിംഗും ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. ഉടനെ തന്നെ സീ കേരളം തുടക്കം കുറിക്കുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ടാകും.

സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും മഞ്ജു വാര്യര്‍ ധീരയായ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. വെള്ളിത്തിരയില്‍ ആഴത്തിലുള്ള, അര്‍ത്ഥവത്തായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജുവുമായുള്ള പുതിയ കൂട്ടുകെട്ടിലൂടെ ചാനലിന്റെ ഉപഭോക്താക്തൃ കേന്ദ്രീകൃതമായ ബ്രാന്‍ഡ് ഐഡന്റിറ്റി ശക്തിപ്പെടുത്താന്‍ സീ കേരളം ലക്ഷ്യമിടുന്നു. കാഴ്ചക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും അവരില്‍ വിശ്വാസവും ആത്മവിശ്വാസവും സാധ്യമാക്കാനും ഇതിലൂടെ കഴിയും.

“ഒരു ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ ഞങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ശക്തരായ, അസാധാരണരായ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യര്‍. സീ കേരളത്തിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുടെ തികഞ്ഞ പ്രാതിനിധ്യമാണ് അവര്‍. കേരളത്തിലെ ഏറ്റവും മികച്ച നടിയെ സീ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,” സീ കേരളം ബിസ്നസ് മേധാവി സന്തോഷ് നായര്‍ പറഞ്ഞു

“സീ കേരളവുമായി ബന്ധപ്പെടുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. പുതുമയുള്ള ഉള്ളടക്കം, യാഥാര്‍ത്ഥമായ ചിത്രീകരണം എന്നിവയിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും മനസ്സുകളെ ആകര്‍ഷിച്ച ചാനലാണ് സീ കേരളം. ചാനലിന്റെ ബ്രാന്‍ഡ് ഫിലിമുകളില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” സീ കേരളവുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി സംസാരിച്ച മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.

2018 ല്‍ തുടക്കം കുറിച്ച ശേഷം, കേരളത്തിലെ വിനോദ ചാനലുകളില്‍ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് സീ കേരളം നേടിയത്. ഏഴ് ഒറിജിനല്‍ ഫിക്ഷനുകളും രണ്ട് നോണ്‍-ഫിക്ഷന്‍ പരിപാടികളുമുള്ള സീ കേരളം തങ്ങളുടെ സംസ്കാരത്തില്‍ അഭിമാനിക്കുകയും, പുരോഗതിയില്‍ വിശ്വസിക്കുകയും ചെയ്യുന്ന സ്ത്രീകളെ അവതരിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ മലയാളിയുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിലെ മിക്ക സ്ത്രീകളെയും പോലെ അസാധാരണമായ ഒരു വ്യക്തിത്വമായതിനാല്‍ മഞ്ജു വാര്യര്‍ ബ്രാന്‍ഡിന്റെ മികച്ച പ്രതിനിധിയാണ്.

Related Articles

Back to top button