Uncategorized

ഭൂകമ്പം: മരണം 35,000 പിന്നിട്ടു

“Manju”

 

ഈസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 35,000 പിന്നിട്ടു. എട്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തകര്‍ന്നു തരിപ്പണമായ നഗരങ്ങളില്‍നിന്ന് വിരലിലെണ്ണാവുന്നവരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്.

തുര്‍ക്കിയില്‍ മാത്രം 31,643 പേര്‍ മരിച്ചു. സിറിയയില്‍ മരണം 3500 പിന്നിട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ദിവസങ്ങള്‍ പിന്നിടുന്തോറും ആളുകളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത പരിമിതമാകുകയാണ്. ഇന്നലെ അദിയാമാനില്‍നിന്നു നാലു വയസുകാരിയെ രക്ഷിച്ചു. 177 മണിക്കൂറാണ് കുട്ടി തകര്‍ന്ന കെട്ടിടത്തില്‍ അകപ്പെട്ടത്.

ഭൂകന്പത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി ബുദ്ധിമുട്ടുകയാണ്. കൊടും ശൈത്യമാണ് ഏറ്റവും വലിയ വെല്ലുവിളി. ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമായ കാഹ്റമാന്‍മറാസില്‍ 30,000 ടെന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

48,000 പേര്‍ സ്കൂളുകളിലും 15,000 പേര്‍ സ്പോര്‍ട്സ് ഹാളുകളിലുമാണ് കഴിയുന്നത്. തുര്‍ക്കിയില്‍ മാത്രം 108,000 കെട്ടിടങ്ങള്‍ തകര്‍ന്നു. ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഫലവത്താകുന്നില്ല.

 

 

 

Related Articles

Back to top button