Uncategorized

ധ്രുവ് ഹെലികോപ്റ്ററുകളുടെ സേവനം നിര്‍ത്തിവെച്ചു

“Manju”

ന്യൂഡല്‍ഹി: മുംബൈ തീരത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്ന് എ.എല്‍.എച്ച്‌ ധ്രുവ് ഹെലികോപ്റ്ററുകളുടെ സേവനം പ്രതിരോധ സേന താത്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തുകയും അതിന് മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതു വരെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കോസ്റ്റ് ഗാര്‍ഡിനെ കൂടാതെ, കരനാവികവ്യോമ സേനകളും എ.എല്‍.എച്ച്‌ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആളുകളുടെയും സാധനങ്ങളുടെയും യാത്രക്കുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് സേനാ വിഭാഗങ്ങള്‍ ഈ വിമാനങ്ങളെ ഉപയോഗപ്പെടുത്തുന്നു. ഹെലികോപ്റ്ററുകള്‍ പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പതിവായി നടത്തുന്ന പറക്കലിനിടെ പെട്ടെന്ന് ഊര്‍ജ്ജ നഷ്ടമാവുകയും കോപ്റ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുകയുമായിരുന്നു. ഈ സമയം അടിയന്തരമായി കോപ്റ്ററിനെ കടലില്‍ ഇറക്കി. കോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. തുടര്‍ന്ന് കെയ്രിന്‍ ഉപയോഗിച്ച്‌ കോപ്റ്ററിനെ കരക്കെത്തിക്കുകയായിരുന്നു.

Related Articles

Check Also
Close
  • ……
Back to top button