Uncategorized

വനിത ക്രിക്കറ്റ്; ഏറ്റവും മൂല്യം സ്മൃതി മന്ധാനയ്ക്ക്

“Manju”

WPL 2023 Auction: 5 teams spend Rs 59.50 crore on 87 players - Samakalika  Malayalam
മുംബൈ: ചരിത്രമെഴുതി പ്രഥമ വനിതാ ഐപിഎല്‍ പോരാട്ടത്തിനുള്ള താര ലേലം അവസാനിച്ചപ്പോള്‍ ഏറ്റവും മൂല്യമേറിയ താരമായി മാറിയത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന.
ലേലത്തിലേക്ക് ആദ്യം എത്തിയ താരം സ്മൃതിയായിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ മൂന്ന് കോടി 40 ലക്ഷം രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്.
മൊത്തം 87 താരങ്ങളെയാണ് ടീമുകള്‍ വിളിച്ചെടുത്തത്. ടീമുകള്‍ എല്ലാവരും കൂടി ചെലവിട്ടത് 59.50 കോടി രൂപ. അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. പുരുഷ ഐപിഎല്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്ക് പുറമെ യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയ്ന്റ്‌സ് ടീമുകളും മത്സരിക്കുന്നു. മാര്‍ച്ച്‌ മൂന്ന് മുതല്‍ 26 വരെ മുംബൈയിലാണ് വനിതാ ഐപിഎല്‍ നടക്കുന്നത്.
സ്മൃതി കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ താരമായി മാറിയത് ഓള്‍റഔണ്ടര്‍ ദീപ്തി ശര്‍മയാണ്. താരത്തെ 2.60 കോടിയ്ക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. മറ്റൊരു ഇന്ത്യന്‍ താരം ജമിമ റോഡ്രിഗസിനെ 2.20 കോടിക്കും ഷെഫാലി വര്‍മയെ രണ്ട് കോടിക്കും ഡല്‍ഹി ടീമിലെത്തിച്ചു.
സ്മൃതിക്കൊപ്പം രണ്ട് വിദേശ താരങ്ങളും മൂന്ന് കോടിക്ക് മുകളില്‍ പണം വാരി. ഓസ്‌ട്രേലിയന്‍ താരം അഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്ന് കോടി 20 ലക്ഷത്തിന് ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായി. ഇംഗ്ലണ്ട് സൂപ്പര്‍ താരം നതാലി സിവറിനെ മൂന്ന് കോടി 20 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് പാളയത്തിലെത്തിച്ചു. ഓസീസ് താരം ബെത് മൂണിക്ക് രണ്ട് കോടി ലഭിച്ചു. താരത്തെ ഗുജറാത്ത് ജയ്ന്റ്‌സാണ് ടീമിലെത്തിച്ചത്.
കോടിക്കിലുക്കത്തില്‍ ഈ പത്ത് താരങ്ങള്‍
സ്മൃതി മന്ധാന- ആര്‍സിബി- 3.40 കോടി
ആഷ്‌ലി ഗാര്‍ഡ്‌നര്‍- ഗുജറാത്ത് ജയ്ന്റ്‌സ്- 3.20 കോടി
നതാലി സിവര്‍- മുംബൈ ഇന്ത്യന്‍സ്- 3.20 കോടി
ദീപ്തി ശര്‍മ- യുപി വാരിയേഴ്‌സ്- 2.60 കോടി
ജമിമ റോഡ്രിഗസ്- ഡല്‍ഹി ക്യാപിറ്റല്‍സ്- 2.20 കോടി
ബെത് മൂണി- ഗുജറാത്ത് ജയ്ന്റ്‌സ്- രണ്ട് കോടി
ഷെഫാലി വര്‍മ- ഡല്‍ഹി ക്യാപിറ്റല്‍സ്- രണ്ട് കോടി
പൂജ വസ്ത്രാകര്‍- മുംബൈ ഇന്ത്യന്‍സ്- 1.90 കോടി
റിച്ച ഘോഷ്- ആര്‍സിബി- 3.20 കോടി
ഹര്‍മന്‍പ്രീത് കൗര്‍- മുംബൈ ഇന്ത്യന്‍സ്- 1.80 കോടി

Related Articles

Back to top button