Uncategorized

ജനശതാബ്ദി ഉള്‍പ്പെടെ പത്തു ട്രെയിനുകള്‍ റദ്ദാക്കി

“Manju”

പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

26ന് സര്‍വിസ് നടത്തേണ്ട തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളംഷൊര്‍ണൂര്‍ മെമു (06018), എറണാകുളംഗുരുവായൂര്‍ (06448), 27 ന് സര്‍വിസ് നടത്തേണ്ട കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

25ലെ ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍എറണാകുളം(16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വിസ് അവസാനിപ്പിക്കും. തിരുവനന്തപുരംചെന്നൈ സെന്‍ട്രല്‍(12624) 26ന് തൃശൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കും

കന്യാകുമാരിബാംഗളൂര്‍ (16525) 26ന് രണ്ടുമണിക്കൂര്‍ വൈകി ഉച്ചക്ക് 12.10 നു മാത്രമേ സര്‍വിസ് ആരംഭിക്കൂ. രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

എറണാകുളംഹസ്രത് നിസാമുദ്ദീന്‍ (22655) 22 നും ഹസ്രത് നിസാമു ദ്ദീന്‍എറണാകുളം (22656) 24 നും തിരുവനന്തപുരംഹസ്രത് നിസാമുദ്ദീന്‍ (22633) 22 നും ഹസ്രത് നിസാമുദ്ദീന്‍തിരുവനന്തപുരം (22634) 24 നും തിരുവനന്തപുരംഹസ്രത് നിസാമുദ്ദീന്‍ (22653) 25 നും ഹസ്രത് നിസാമുദ്ദീന്‍തിരുവനന്തപുരം (22654) 27നും സര്‍വീസ് നടത്തില്ല.

 

Related Articles

Back to top button