Uncategorized

എന്റെ മകള്‍ നടക്കാന്‍ തുടങ്ങി; അപര്‍ണ ഗൗരിയുടെ പിതാവിന്റെ പോസ്റ്റ് വൈറല്‍

“Manju”

എന്റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു’. എം.എസ്.എഫ്കെ.എസ്.യു പിന്തുണയുള്ള ലഹരിമാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റ മകളെ കൈ പിടിച്ച് നടത്തുന്ന ചിത്രം പങ്കുവച്ച് അപര്‍ണ ഗൗരിയുടെ പിതാവ് ഗൗരിങ്കന്‍ എന്ന ഗൗരിശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

എം.എസ്.എഫ്കെ.എസ്.യു പിന്തുണയുള്ള ട്രാബിയോക്ക് എന്ന ലഹരിമാഫിയ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്നു അപര്‍ണ ഗൗരി. മേപ്പാടി പോളിടെക്‌നിക്കില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതിനിടയിലാണ് എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണയെ ക്യാംപസിലെ ലഹരിമാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്. വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം.

മേപ്പാടി പോളി ടെക്‌നിക്കില്‍ എസ്എഫ്ഐ സംഘടനാ ചുമതലയുണ്ടായിരുന്ന അപര്‍ണ ക്യാംപസില്‍ ഒറ്റക്ക് ഇരിക്കുന്നതിനിടെയാണ് ‘ട്രാബിയോക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘം ആക്രമിച്ചത്. അപര്‍ണയുടെ മുടിക്ക് കുത്തിപ്പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടി ഉപയോഗിച്ച് അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തിനിടെ അപര്‍ണയുടെ നെഞ്ചില്‍ ചവിട്ടുകയും അപര്‍ണ ബോധരഹിതയാവുകയും ചെയ്തിരുന്നു. ബഹളം കേട്ടെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന്, മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അപര്‍ണ. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും പരസഹായമില്ലാതെ നടക്കാനും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ തന്നെയായിരുന്നു അപര്‍ണ. ഡിസംബറില്‍ ആക്രമണത്തിന് ഇരയായ അപര്‍ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ വീണ്ടും നടന്നു തുടക്കിയതിന്റെ ചിത്രമാണ് പിതാവ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button