Uncategorized

പാകിസ്താന് ചൈന നല്‍കുന്ന സഹായത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ യു.എസ്

“Manju”

പാകിസ്താന് ചൈന നൽകുന്ന സഹായത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് | Chinese  Loans To Pak "Deeply Concerning", In "Serious Talks" With India: US |  Madhyamam
വാഷിങ്ടണ്‍: ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കക്കും ചൈന നല്‍കുന്ന സഹായം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ഇതുമൂലം ചൈനയുടെ താല്‍പര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന ആശങ്കയാണ് യു.എസ് പങ്കുവെക്കുന്നത്. യു.എസ് നയതന്ത്ര പ്രതിനിധിയായ ഡോണാള്‍ഡ് ലുവാണ് ഇക്കാര്യം പറഞ്ഞത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മാര്‍ച്ച്‌ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ബ്ലിങ്കന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടും ചൈന നല്‍കുന്ന സഹായത്തെ കുറിച്ച്‌ ചര്‍ച്ച നടത്തും. ചൈന ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബാഹ്യ ശക്തിയുടെ നിര്‍ബന്ധിത തീരുമാനങ്ങളല്ലാതെ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ രാജ്യങ്ങളെ യു.എസ് എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചൈന ഡെവലപ്മെന്റ് ബാങ്ക് പാകിസ്താന് 700 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ധനകാര്യമന്ത്രി ഇഷ്ക് ദാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ യു.എസിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button