ArticleLatest

മുളപ്പിച്ച് പയര്‍ വര്‍ഗ്ഗങ്ങളിലുണ്ടാകുന്ന ഗുണങ്ങള്‍…

“Manju”

പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ചു കഴിച്ചു നോക്കൂ, അങ്ങനെയെങ്കില്‍ ഇവ ഇരട്ടി പോഷകഗുണങ്ങള്‍ നല്‍കും. സാധാരണ ആഹാര സാധനങ്ങളില്‍ നിന്ന് ലഭിക്കാത്ത പല വിറ്റാമിനുകളും പ്രോട്ടീനുകളും മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങളിലുണ്ട്

പ്രായാധിക്യത്തെ ചെറുക്കാനും സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഇവയിലടങ്ങിയിട്ടുണ്ട്.

മാംഗനീസ്, വിറ്റാമിന്‍ എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളുംധാരാളമായി അടങ്ങിയിട്ടുണ്ട്. അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെസംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്ബോള്‍ ജീവകം ഡി, മറ്റ് ധാതുക്കള്‍ എന്നിവയുടെ അളവ്വര്‍ധിക്കുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണ രീതിയില്‍ നിര്‍ബന്ധമായുംഉള്‍പ്പെടുത്തേണ്ട ഒന്നാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍.

ചെറുപയര്‍ മുളപ്പിച്ചത്

ധാരാളം വിറ്റാമിനുകളും പ്രോട്ടീനുമടങ്ങിയതാണ് ചെറുപയര്‍. വെറുതെ വേവിച്ചു കഴിച്ചാല്‍പോലും ഗുണങ്ങള്‍ പലതുണ്ട്. അപ്പോള്‍ ഇത് മുളപ്പിച്ചു കഴിച്ചാലോ, ഗുണം നാലിരട്ടിയാകും. രാവിലെ വെറും വയറ്റില്‍ ഒരു പിടി മുളപ്പിച്ച ചെറുപയര്‍ ശീലമാക്കി നോക്കൂ, ഒരുമാസത്തിനുള്ളില്‍ ചില നല്ല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.

ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് പ്രതിരോധ ശേഷിനല്‍കാനും കൂടുതല്‍ ബലം നല്‍കാനും തുടര്‍ച്ചയായ ഉപയോഗം സഹായിക്കും. സ്കിന്‍ കാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഗുണങ്ങളുള്ളതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

Related Articles

Back to top button