Uncategorized

മേഘാലയയില്‍ വാഹനാപകടം: വൈദികനും കന്യാസ്ത്രീകളും അടക്കം ആറു മരണം

“Manju”

ഷില്ലോംഗ്: മേഘാലയയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച്‌ വൈദികനും മൂന്നു കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു.
ഒരു ഡീക്കനും കാര്‍ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മേഘാലയയിലെ സുമേറിലായിരുന്നു അപകട. ഷില്ലോംഗില്‍നിന്നു സിമന്‍റുമായി ഗോഹട്ടിയിലേക്കു പോയ ട്രക്ക് എതിര്‍ദിശയില്‍നിന്നു വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആസാമിലെ ബൊ ന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം.

ബരാമ ഇടവക വികാരി ഫാ. മാത്യു ദാസും ബരാമ ഫാത്തിമ കോണ്‍വന്‍റിലെ സിസ്റ്റര്‍ മെലഗ്രിന്‍ ഡാന്‍റ്സ്, സിസ്റ്റര്‍ പ്രൊമിള ടിര്‍ക്കി, സിസ്റ്റര്‍ റോസി നോന്‍ഗ്രും എന്നീ കന്യാസ്ത്രീകളും ബരാമ സെന്‍റ് ജോണ്‍സ് ഹൈസ്കൂളിലെ അധ്യാപകനായ ഡീക്കന്‍ മെയ്റാനും കാര്‍ ഡ്രൈവറുമാണു മരിച്ചതെന്നു ബൊന്‍ഗായിഗാവ് ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഷില്ലോംഗ് സിവില്‍ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

Related Articles

Back to top button