Uncategorized

പ്ലസ്ടു, ബിരുദ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രം സൗജന്യ ലാപ്ടോപ് നല്‍കുന്നു

“Manju”

 

രാജ്യത്തെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ് സ്കീം 2023-2024 പദ്ധതിയിലേക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അ‌പേക്ഷിക്കാം.

ഇതു സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഈ സൗജന്യ ലാപ്ടോപ്പ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാം.

2023 മാര്‍ച്ച്‌ 27 ആണ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാനുള്ള അ‌വസാന തീയതി. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പ് എന്ന മോഹം സഫലമാക്കാന്‍ ഈ പദ്ധതി വഴിയൊരുക്കുന്നു. www.pmflsgovt.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദാംശങ്ങളും ഈ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, ബിഎ-1 സെമസ്റ്റര്‍ , ബിഎ-2 സെമസ്റ്റര്‍ , ബിഎ-3 സെമസ്റ്റര്‍ , ബിഎ-4 സെമസ്റ്റര്‍ , ബിഎ-5 സെമസ്റ്റര്‍ , ബിഎ-6 സെമസ്റ്റര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ സൗജന്യ ലാപ്ടോപ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാന്‍ അ‌ര്‍ഹതയുള്ളത്.

ഈ പദ്ധതിയിലേക്ക് അ‌പേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് www.pmflsgovt.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://pmflsgovt.in/?page_id=185 എന്നതാണ് അ‌പേക്ഷയ്ക്കുള്ള ലിങ്ക്. വിദ്യാര്‍ഥികള്‍ ഈ ലിങ്കില്‍ കയറി ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കണം. എന്നാല്‍ അ‌തിനമുമ്ബ് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളെപ്പറ്റി വ്യക്തമായി മനസിലാക്കിയിരിക്കണം. ഇത് അ‌പേക്ഷ വേഗത്തില്‍ പൂരിപ്പിക്കാന്‍ സഹായിക്കും.

ലെനോവോ ഇന്റല്‍ സെലറോണ്‍ ഡ്യുവല്‍ കോര്‍ (8 GB/256 GB SSD/ Windows 11 ) ലാപ്‌ടോപ്പ് (15.6 ഇഞ്ച്, പ്ലാറ്റിനം ഗ്രേ, 1.7 കി.ഗ്രാം) ആണ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി അ‌പേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ 400 രൂപ അ‌പേക്ഷാ ഫീസ് ആയി കരുതേണ്ടതുണ്ട്.

2023-24 അക്കാദമിക് സെഷന്‍ കാലയളവില്‍ പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും എന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്ന അ‌റിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ മികച്ച അ‌വസരം നഷ്ടപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ഈ അ‌വസരം പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും.

പിഎം ഫ്രീ ലാപ്ടോപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട വിധം

  • ആദ്യം www.pmflsgovt.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • തുടര്‍ന്ന് Apply for Registration എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന സ്ക്രീനില്‍ നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
  • എല്ലാം പൂരിപ്പിച്ച്‌ പരിശോധിച്ച്‌ ഉറപ്പ് വരുത്തിയ ശേഷം സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കുക
  • ശേഷം അക്നോളജ്‌മെന്റ് രസീത് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇമെയില്‍ പരിശോധിക്കുക

പിഎം ഫ്രീ ലാപ്ടോപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍

വിവിധ ഘട്ടങ്ങളായാണ് രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുക. അ‌പേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങും മുമ്ബ് ആവശ്യമായ രേഖകള്‍ കൈയില്‍ കരുതേണ്ടതുണ്ട്. എന്തൊക്കെ രേഖകള്‍ വേണം എന്നത് വെബ്സൈറ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന് മുമ്ബ് എല്ലാ അനുബന്ധ രേഖകളുടെയും സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ സജ്ജമാക്കിവയ്ക്കാന്‍ വെബ്സൈറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീം രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കേണ്ട രേഖകള്‍

  • സ്റ്റുഡന്റ് ഐഡി കാര്‍ഡ് / അഡ്മിഷന്‍ രേഖ
  • ആധാര്‍ കാര്‍ഡ്
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • ബാങ്ക് പാസ്ബുക്ക്

മുകളില്‍ പറഞ്ഞ രേഖകള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്ബ് സ്‌കാന്‍ ചെയ്തു കോപ്പി കൈയ്യില്‍ കരുതണം. അക്ഷേപയുടെ വിവിധഘട്ടങ്ങളില്‍ ഇവ അപ്‌ലോഡ് ചെയ്യേണ്ടിവരും.

Related Articles

Back to top button