Uncategorized

ഇന്ത്യയുടെ 8 യുദ്ധവിമാനങ്ങള്‍ സൗദിയിലെത്തി

“Manju”

റിയാദ്: ഇന്ത്യയുടെ എട്ട് യുദ്ധവിമാനങ്ങള്‍ സൗദി അറേബ്യയിലെത്തി. അഞ്ച് മിറാഷ് വിമാനങ്ങളും രണ്ട് സി -17 വിമാനങ്ങളും ഒരു ഐഎല്‍ -78 ടാങ്കറും ഒപ്പം 145 സൈനികരും ഉണ്ടായിരുന്നു. റിയാദില്‍ റോയല്‍ സൗദി എയര്‍ഫോഴ്സില്‍ ഇറങ്ങിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും സൈനികരെയും സൗദി വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു. ഒരു ദിവസം സൗദി അറേബ്യയില്‍ താമസിച്ച സംഘം കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലേക്ക് തിരിച്ചു.

Related Articles

Back to top button