Uncategorized

രോഗികള്‍ എണ്ണത്തില്‍ വര്‍ദ്ധന, നിയന്ത്രണം പോലിസിനെ ഏല്‍പ്പിച്ചതില്‍ ഫലംകണ്ടില്ല

“Manju”

സിന്ധുമോള്‍ ആര്‍

‌തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പോലിസിന് നല്‍കിയ രണ്ടാഴ്ച കാലാവധി അവസാനിക്കുമ്പോള്‍ രോഗവ്യാപനം കുറഞ്ഞില്ലെന്ന് മാത്രമല്ല, കുത്തനെ കൂടുകയും ചെയ്തു. രണ്ടാഴ്ചകൊണ്ട് 4,400 രോഗികളാണ് കൂടിയത്. മാത്രവുമല്ല, ഉത്തരവാദിത്തം പോലിസിനെ ഏല്‍പ്പിച്ചതോടെ കൂടുതല്‍ പോലിസുകാര്‍ രോഗബാധിതരുമായി.

ആ​ഗസ്ത് മൂന്നാം തീയതിയാണ് കൊവിഡ് പ്രതിരോധത്തിന്റെ മേല്‍നോട്ടം മുഖ്യമന്ത്രി പോലിസിനെ ഏല്‍പ്പിച്ചത്. രണ്ടാഴ്ച കൊണ്ട് കൊവിഡിനെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും അന്ന് രാത്രി ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചു. ആ രണ്ടാഴ്ച ഇന്നലെ അവസാനിച്ചു. പക്ഷെ ലക്ഷ്യം നേടാനായില്ല. മൂന്നാം തീയതി ചികില്‍സയിലുള്ള രോഗികളുടെയെണ്ണം 11484 ആയിരുന്നു. ഇപ്പോള്‍ അത് 15890 ആണ്. അതായത് ചികില്‍സയില്‍ 4406 രോഗികള്‍ വര്‍ധിച്ചു. ആകെ രോഗബാധിതരുടെയെണ്ണം എടുത്താലും കുതിച്ചുചാട്ടം വ്യക്തമാണ്. രണ്ടാഴ്ച കൊണ്ട് 19265 പേര്‍ക്ക് രോഗം പിടിപെട്ടു.

India May See Up To 13 Lakh Coronavirus Cases By Mid-May, Warn ...

പോലിസ് ഏറ്റെടുക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയായിരുന്നു ആശങ്കാകേന്ദ്രമെങ്കില്‍ ഇന്ന് മലപ്പുറവും എറണാകുളവും തൃശൂരും എല്ലാം ആ പട്ടികയിലുണ്ട്. ഹോട്സ്പോട്ടുകള്‍ പോലും 506 ല്‍ നിന്ന് 571 ആയി ഉയര്‍ന്നു. മറ്റൊരു പ്രധാന പ്രതിസന്ധി പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന പോലിസില്‍ രോഗവ്യാപനം കൂടിയെന്നതാണ്. ആദ്യ ആറ് മാസം കൊണ്ട് 134 പോലിസുകാര്‍ക്കാണ് കൊവിഡ് പിടിച്ചതെങ്കില്‍ ഈ രണ്ടാഴ്ച കൊണ്ട് 114 പേര്‍ രോഗികളായി.

ജോലി ഭാരം കൂടിയതോടെ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പെട്ട പോലിസുകാര്‍ക്ക് പോലും ക്വാറന്റൈന്‍ നല്‍കാനാവുന്നില്ല. ഇത് കൂടുതല്‍ പേരെ രോഗത്തിന്റെ പിടിയിലാക്കുന്നു. രണ്ടാഴ്ച കൊണ്ട് കൊവിഡിനെ നിയന്ത്രിക്കുകയെന്നത് അപ്രായോഗികമെന്ന് ആദ്യം തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എങ്കിലും പ്രതീക്ഷയോടെ നിലവിലെ നടപടികള്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Back to top button