Uncategorized

പ്രണയപ്പക; യുവതിയെ നടുറോഡില്‍ കൊലപ്പെടുത്തി

“Manju”

 

കര്‍ണാടക ബംഗളൂരുവില്‍ യുവതിയെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തിയ യുവാവ് പൊലിസ് പിടിയിലായി. ആന്ധ്രാപ്രദേശ് കാക്കിനട സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ യുവതിയുടെ രക്ഷിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിവാഹം കഴിക്കണമെന്ന ദിനകര്‍ നിരന്തരമായി ആവശ്യപ്പെട്ടതോടെ, യുവതി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ദിനകര്‍ ലീലയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ കാമുകന്‍ ആയിരുന്ന ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാലയെ പൊലിസ് അറസ്റ്റു ചെയ്തു. വിവാഹത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ, ബംഗളൂരുവിലെ മുരുകേശ് പാളയത്താണ് സംഭവം. ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ലീലയോട്, ദിനകര്‍ സംസാരിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ, ലീലയെ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി. പതിനാറ് കുത്തേറ്റ ലീല തല്‍ക്ഷണം മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാതെ, മൃതദേഹത്തിന് സമീപത്തു തന്നെ ഇരുന്ന ദിനകറിനെ പൊലിസെത്തി അറസ്റ്റു ചെയ്തു.

Related Articles

Back to top button