Uncategorized

ധ്രുവദീപ്തി ദൃശ്യമാകാനായി വിമാനത്തെ വട്ടം കറക്കി പൈലറ്റ് ; നന്ദിയറിയിച്ച്‌ യാത്രക്കാര്‍

“Manju”

 

The pilot circled the plane 360 ​​degrees to see the aurora borealis; Thank you passengers | ധ്രുവദീപ്തി ദൃശൃമാകാനായി പൈലറ്റ് വിമാനത്തെ വട്ടം കറക്കിയത് 360 ഡിഗ്രി ; നന്ദിയറിയിച്ച് ...

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസി ജെറ്റ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ച കാണാനിടയായി. അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന ധ്രുവദീപ്തിയുടെ അഥവാ നോര്‍ത്തേണ്‍ ലൈറ്റിന്റെ കാഴ്ചയായിരുന്നു ഇത്. ഈ അത്ഭുത വെളിച്ചം കാണാന്‍ സാധിച്ചിരുന്നത് വിമാനത്തിന്റെ ഒരു വശത്തിരുന്ന യാത്രക്കാര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍, പൈലറ്റ് വിമാനത്തെ 360 ഡിഗ്രി വട്ടം കറക്കിയതോടെ മറുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് ദൃശൃമായി.

ഐസ്‌ലാന്റ് തലസ്ഥാനമായ റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ ആകാശത്താണ് അപൂര്‍വ്വമായ ധ്രുവദീപ്തി ദൃശ്യമായത്. ധ്രുവദീപ്തിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് നന്ദിയറിയിച്ച്‌ ഈസിജെറ്റിലെ യാത്രക്കാരന്‍ ആഡം ഗ്രോവ് തന്റെ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസിജെറ്റ് EZY1806 ലെ പൈലറ്റിന് വലിയ നന്ദി. വിമാനം 360 ഡിഗ്രി കറക്കി അദ്ദേഹം വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ധ്രുവ ദീപ്തി കാണാന്‍ അവസരമൊരുക്കി.’ പൈലറ്റ് വിമാനത്തിന്റെ ക്യാബിനിലെ വെളിച്ചം നിയന്ത്രിച്ചതിനാല്‍ ഞങ്ങള്‍ക്ക് ആ അത്ഭുതകരമായ കാഴ്ച കാണാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം വിമാനത്തിന്റെ ഗ്ലാസില്‍ നിന്നുമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഏതാണ്ട് രണ്ട് ദശലക്ഷം പേരാണ് ചിത്രം ഇതിനോടകം കണ്ടത്. ഇംഗ്ലണ്ടിന്റെ നോര്‍ത്തേണ്‍ കടലിന് മുകളില്‍ ഈസിജറ്റ് വിമാനം 360 ഡിഗ്രിയില്‍ സഞ്ചരിക്കുന്നത് ഫ്‌ലൈറ്റ് റഡാര്‍24 ല്‍ പതിഞ്ഞു. തെളിഞ്ഞ ആകാശത്ത് പിങ്കും, നീലയും, പച്ചയും നിറത്തിലുള്ള ധ്രുവദീപ്തിയുടെ ചിത്രങ്ങള്‍ക്ക് ട്വിറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Related Articles

Back to top button