KeralaLatestMalappuram

മരം വെട്ടുന്നതിനിടെ കമുക്​ വീണ് പ്രധാനാധ്യാപകന്‍ മരിച്ചു

“Manju”

മരം വെട്ടുന്നതിനിടെ കമുക് വീണ് പ്രധാനാധ്യാപകൻ മരിച്ചു | headmaster died  while chopping tree | Madhyamam
നെടുങ്കണ്ടം: മരം വെട്ടുന്നതിനിടെ കമുക്​ തലയില്‍ വീണ് പ്രധാനാധ്യാപകന്‍ മരിച്ചു. നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ്​ മരിച്ചത്​.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഇരട്ടയാറിലെ സ്‌ഥലത്ത്​ വീട് നിര്‍മ്മാണത്തിനായി ചുണ്ട പന മരം മുറിച്ച്‌ മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്​. മുറിച്ച പന താഴേക്ക് വീഴുന്നതിനിടെ സമീപത്തുള്ള കമുകില്‍ തട്ടി കമുക് കടപുഴകി. ഈ കമുക് തലയില്‍ വീണാണ് മരണം സംഭവിച്ചത്.
അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Related Articles

Back to top button