InternationalKeralaLatest

ഹരിപ്പാട്​ സ്വദേശിയെ ഒമാനില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

സുഹാര്‍: ആലപ്പുഴ ഹരിപ്പാട്​ സ്വദേശിയെ ഒമാനിലെ സുഹാറില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാര്‍ (51) നെയാണ്​ മരിച്ചനിലയില്‍ കാണപ്പെട്ടത്​.

ഞായറാഴ്ച രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന്​ നടത്തിയ തിരച്ചിലിലാണ്​ ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലത്തിന്റെ അടുത്തു തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്ത്​ കാറില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്​സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റു അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. മുമ്പ്​ ക്ലാരിയോന്‍ കമ്പനിയിലാരുന്നു. 26 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം വലിയ സൗഹൃദ വലയത്തിനുടമയാണ്.

പിതാവ്​: കേശവന്‍ നായര്‍, മാതാവ്​: സരസ്വതി അമ്മ. ഭാര്യ സംഗീത. രണ്ടുകുട്ടികളുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ ​കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related Articles

Back to top button