Uncategorized

ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി : ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും. ഈ മാസം അവസാനമാണ് ഫ്യൂമിയോ കിഷിദ പ്രാധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച്‌ 19 മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും സന്ദര്‍ശനം.

ഈ വര്‍ഷത്തെ ജി-7, ജി-20 പ്രസിഡന്റുമാരായ ടോക്കിയോയും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ചയില്‍ ലക്ഷ്യമിടുന്നു. റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. ജപ്പാന്‍, മറ്റ് ജി-7 അംഗങ്ങളുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുകയാണ്. എന്നാല്‍ ഇന്ത്യ റഷ്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കുകയാണ്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളെ ഒന്നായി സൂചിപ്പിക്കുന്ന ഗ്ലോബല്‍ സൗത്ത്എന്ന പദത്തിന്റെ പ്രധാന രാഷ്‌ട്രമായി ഇന്ത്യ ഉയര്‍ന്നിരിക്കുകയാണ്. ജപ്പാനിലെ ഹിരോഷിമയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ജി-7 ഉച്ചകോടിയുടെ വിജയത്തിന് വേണ്ടി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനാണ് കിഷിദ ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button