Uncategorized

ജിഷ്ണുവിന്റെ സമയോചിത ഇടപെടല്‍ രണ്ട് ജീവനുകള്‍ രക്ഷിച്ചു.

“Manju”

വൈക്കം : തലയാഴത്ത് ഇപ്പോള്‍ ജിഷ്ണുവാണ് താരം. സംഭവം ഇങ്ങനെ തലയാഴം രാജീവ് ഗാന്ധി കോളനിയിൽ ജൂലൈ ഏഴിന് പട്ടേരിയിൽ വീട്ടില്‍ സുമതി ഷോക്ക് ഏറ്റു വീഴുകയും അവരെ വന്ന് തൊട്ട അടുത്ത വീട്ടിലെ കുട്ടിക്കും ഷോക്ക് ഏൽക്കുകയും ചെയ്തു. നിലവിളി കേട്ട് അടുത്ത വീടുകളിൽ നിന്നും ആളുകൾ ഓടി എത്തി രണ്ടു പേരേയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാവർക്കും ഷോക്ക് ഏൽക്കുകയായിരുന്നു. അപ്പോഴാണ് ജിഷ്ണു അവിടേക്ക് വന്നത്. ഷോക്ക് ഏറ്റു നിൽക്കുന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ തെറിച്ച്‌ വീണു. എന്നാൽ ജിഷ്ണു വീണ്ടും തന്റെ ശ്രമം തുടർരുകയും, പിന്നീട് ഒരു മുള വടി ഉപയോഗിച്ച് സന്ദർഭോചിതമായി ഇരുവരേയും അടിച്ച് വീഴ്ത്തി രക്ഷിക്കുകയായിരുന്നുനിരന്തരമായി ഷോക്കേറ്റ ജിഷ്ണുവിന് ബോധം നഷ്ടപ്പെടുകയും പെട്ടന്ന് തന്നെ അടുത്തുള്ള വൈക്കം ഇന്തോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ വേരിയേഷന്‍ ഉണ്ടാകുകയും ഏറ്റുമാനൂര്‍ കരിത്താസ് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകുയം ഏറെ താമസിയാതെ പഴയ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജിഷ്ണു രണ്ടു ജീവനുകളാണ് രക്ഷിച്ചത് വൈക്കം കൊതവറ കോളേജിൽ ബി.. പൊളിറ്റിക്കല്‍ സയന്‍സ് കഴിഞ്ഞ വിഷ്ണു അവിടെ എന്‍.സി.സി. കേഡറ്റ് കൂടിയായിരുന്നു. 2016-2017 ൽ കേരളത്തെ പ്രതിനിധികരിച്ച്‌ മഹാരാഷ്ട്രയിൽ വച്ച നടന്ന വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. വൈക്കം ബോയ്സ് സ്കുളിൽ സംഘടിപ്പിച്ചിരിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവരികയാണ് ഇപ്പോള്‍ ജിഷ്ണു. സാമൂഹിക രംഗങ്ങളിൽ എല്ലാവർക്കും എപ്പോഴും സാഹായ ഹസ്തങ്ങളുമായി നില്‍ക്കുന്ന ഉദയൻ (സുനേഷ്) ജലജ ദമ്പത്തികളുടെ മകനാണ് ഇയാള്‍. സാമൂഹിക സംസ്കരിക സംഘടനകളിൽ നിന്നും അഭിനന്ദനങ്ങളുടെയും അശംസങ്ങളുടെയും ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍ ജിഷ്ണു എസ്.

Related Articles

Back to top button