Uncategorized

ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ മകള്‍

“Manju”

ലക്നോ: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ ലാലുവിന്‍റെ മകള്‍ രോഹിണി ആചാര്യ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലുവിനെ ചോദ്യം ചെയ്യുന്നതിനെ എതിര്‍ത്താണ് രണ്ടാമത്തെ മകള്‍ രോഹിണി രംഗത്തെത്തിയത്. പിതാവിനെ നിരന്തരം പീഡിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല. ഇതെല്ലാം ഓര്‍മിക്കപ്പെടും. സമയം വളരെ ശക്തമാണ് -രോഹിണി ട്വിറ്ററില്‍ കുറിച്ചു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ചുളുവിലയ്ക്ക് ഭൂമി തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നത്. ഡല്‍ഹിയിലെ മകളുടെ വീട്ടിലെത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. വൃക്ക മാറ്റിവച്ച ശേഷം മൂത്ത മകള്‍ മിസാ ഭാരതിയുടെ വീട്ടില്‍ കഴിയുകയായിരുന്നു യാദവ്. അനാരോഗ്യം സിബിഐയെ അറിയിച്ചെങ്കിലും നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസില്‍ യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നാലെ പാറ്റ്നയിലെ ഇവരുടെ വസതിയില്‍ സിബിഐ റെയ്ഡും നടത്തിയിരുന്നു.

Related Articles

Back to top button