Uncategorized

ആയുഷ്മാന്‍ ഖുറാന പെണ്‍വേഷത്തിലെത്തുന്ന ഡ്രീം ഗേള്‍ 2 ന്റെ ടീസര്‍ ട്രെന്‍ഡിംഗ്

“Manju”

Dream Girl trailer: Ayushmann Khurrana film brings MeToo to Mahabharat.  Watch video | Bollywood - Hindustan Times
ബോളിവുഡില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നായകനാണ് ആയുഷ്മാന്‍ ഖുറാന. കോമഡി ചിത്രമാണ് ‘ഡ്രീം ഗേള്‍ 2’ വിലാണ് താരം പെണ്‍വേഷത്തില്‍ അതിസുന്ദരിയായി എത്തുന്നത്.  കോമഡി ചിത്രമാണ് ‘ഡ്രീം ഗേള്‍ 2’ വിലാണ് താരം പെണ്‍വേഷത്തില്‍ അതിസുന്ദരിയായി എത്തുന്നത്
ഹോളിയോടനുബന്ധിച്ചാണ് ‘ഡ്രീം ഗേള്‍ 2’ വിന്റെ ടീസര്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ”ഹോളിക്കൊപ്പം പൂജയും വരുന്നു.. നിറങ്ങള്‍ കാണാന്‍ സ്വപ്‌ന സുന്ദരിയും എത്തിയിട്ടുണ്ട്. ‘ഡ്രീം ഗേള്‍ 2’ ജൂലൈ ഏഴിന്‌ തിയേറ്ററുകളില്‍ എത്തും..” എന്ന ക്യാപ്ഷനും നല്‍കിയാണ് ടീസര്‍ ഷെയര്‍ ചെയ്തത്.
ടീസറില്‍ ആയുഷ്‌മാന്‍ ഖുറാന, സ്‌ത്രീ വേഷം ധരിച്ച്‌, സ്‌ത്രീ ശബ്‌ദം അനുകരിച്ച്‌ ഫോണില്‍ സംസാരിക്കുന്നതാണ് കാണുന്നത്. പൂജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആയുഷ്‌മാന്‍ ഖുറാന അവതരിപ്പിക്കുക. അതേസമയം പൂജയുടെ പൂര്‍ണമുഖം വീഡിയോയില്‍ കാണിക്കുന്നില്ല. ടീസറില്‍ ആയുഷ്‌മാന്‍ ഖുറാന രണ്‍ബീര്‍ കപൂറിനോട് ഫോണില്‍ സംസാരിക്കുന്നതായാണ് കാണിക്കുന്നത്. ”നിങ്ങള്‍ ഒന്നാന്തരം നുണയനാണ്, വിവാഹ വാഗ്‌ദാനം നല്‍കി നീ മറ്റൊരാളെ വിവാഹം കഴിച്ചു..” എന്നാണവര്‍ തമ്മിലുള്ള സംഭാഷണം തുടങ്ങുന്നത്. പിന്നീട് സിനിമ റിലീസാകുന്നതിനെക്കുറിച്ചും ആയുഷ്മാന്റെ കഥാപാത്രം പറയുന്നുണ്ട്.

Related Articles

Back to top button