Uncategorized

ഒഡീഷ പുരി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

“Manju”

ഭുവനേശ്വര്‍ : ഒഡീഷ പുരിയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തത്തെതുടര്‍ന്ന് മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാത്രി പുരിയിലെ ലക്ഷ്മി മാര്‍ക്കറ്റ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് ഹോട്ടല്‍ കെട്ടിടത്തിനുള്ളില്‍ 140-ഓളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

വിനോദസഞ്ചാരികളില്‍ 30പേര്‍ നാസിക്കിലും ഇന്‍ഡോറില്‍ നിന്നും 110പേര്‍ ഒഡീഷ , ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരെ അഗ്‌നിശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ഒഡീഷ ചീഫ് ഫയര്‍ ഓഫീസര്‍ രമേഷ് മാജി പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

160 അഗ്‌നിശമന സേനാംഗങ്ങളും 12 ഫയര്‍ ടെന്‍ഡറുകളുമാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിരിക്കുന്നത്. തീ പടരാതിരിക്കാനും പൂര്‍ണമായും അണയ്‌ക്കാനും അഗ്നിശമനാ സേനാഗങ്ങള്‍ പരമാവധി ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button