Uncategorized

വൃക്കയും കരളും വില്ക്കാൻ ബോർഡ്: പൊലീസ് കേസെടുക്കും

“Manju”

വൃക്കയും കരളും വില്ക്കാൻ ബോർഡ്: പൊലീസ് ഉടൻ കേസെടുക്കും രുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വൃക്കയും കരളും വില്ക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ചയാൾക്കെതിരെ പൊലീസ് ഉടൻ കേസെടുക്കും. നിയമവിരുദ്ധമായ അവയവ കച്ചവടത്തിനായി ബോർഡ് സ്ഥാപിച്ചത് കുറ്റകരമാണന്നും നിയമവശം പരിശോധിച്ച് ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.

സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. മണക്കാട് പുത്തൻ റോഡ് പി.ആർ.. 24വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാറാണ് (50) കഴിഞ്ഞ ദിവസം വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് രണ്ട് ഫോൺ നമ്പരുകൾ സഹിതം വച്ചത്. ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കേരളത്തിൽ ജീവിക്കാൻ വഴിയില്ലാതെ ജനം അവയവം വില്ക്കുന്നു എന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി.

മണക്കാട് ജംഗ്ഷനിലെ അര സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സഹോദരൻ ചന്ദ്രൻകുട്ടിയുമായുള്ള തർക്കമാണ് ഇത്തരം ഒരു ബോർഡ് സ്ഥാപിക്കാൻ കാരണമെന്ന് സന്തോഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പഴക്കടയിൽ ജോലി ചെയ്യുകയായിരുന്നു സന്തോഷ്. ഭാരം ചുമക്കാനാവാതെ വന്നതോടെ ജോലിക്ക് പോകാതായി. ചികിത്സയ്ക്കും പണമില്ലാതായി. മണക്കാട് ജംഗ്ഷനിലുള്ള അരസെന്റ് വസ്തു തന്റേതാണെന്നും അത് സഹോദരൻ കൈയേറിയെന്നും അത് കിട്ടാത്തതിനാലാണ് വൃക്കയും കരളും വില്ക്കാനിറങ്ങിയതെന്നുമാണ് സന്തോഷ് പറഞ്ഞത്.

Related Articles

Check Also
Close
Back to top button