KeralaKozhikodeLatest

പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിംഗ് നടത്തണം

“Manju”

ശ്രീജ.എസ്

 

കോഴിക്കോട് : സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിച്ചുവന്ന കയര്‍ തൊഴിലാളികളില്‍ മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ വിഷു – ഈസ്റ്റര്‍ പെന്‍ഷന്‍ ലഭിക്കാത്തവരും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുമായവര്‍ ജൂലായ് 15 വരെയുളള കാലയളവില്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിന് 2020 മെയ് മാസം വരെ പെന്‍ഷന്‍ /കുടുംബ പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് ചെയ്യണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലായ് 22 നകം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button