Uncategorized

വേമ്പനാട്ട് കായല്‍ നീന്തി കടന്ന് ഗിന്നസില്‍ മുത്തമിട്ട് ഒന്‍പത് വയസുകാരന്‍

“Manju”

ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് നാലാം ക്ലാസുകാരന്‍. ഇരു കൈകളും ബന്ധിച്ച്‌ വേമ്ബനാട്ട് കായല്‍ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുല്‍-അശ്വതി ദമ്പതികളുടെ മകന്‍ ആദിത്യന്‍ ഗിന്നസില്‍ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റര്‍ വീതിയുള്ള വേമ്ബനാട്ട് കായലാണ് നീന്തി കടന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രകടനം നടത്തിയത്. ചേര്‍ത്തല തവണക്കടവില്‍ അരൂര്‍ എംഎല്‍എ ദലിമ ജോജോയാണ് ആദിത്യന്റെ കൈകള്‍ ബന്ധിച്ച്‌ നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂര്‍ 24 മിനിറ്റ് കൊണ്ട് ആദിത്യന്‍ മറുകരയിലെത്തി. ഗിന്നസ് റെക്കോര്‍ഡ് അധികൃതരും നീന്തല്‍ വേളയില്‍ ആദിത്യനൊപ്പമുണ്ടായിരുന്നു.
മറുകരയായ വൈക്കം കായലോര ബീച്ചിലാണ് ആദിത്യന് സ്വീകരണം ഒരുക്കിയിരുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു വര്‍ഗീസാണ് ആദിത്യന്റെ കൈയിലെ വിലങ്ങുകള്‍ അഴിച്ചുമാറ്റിയത്. തുടര്‍ന്ന് പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു. സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചേര്‍ന്ന് വാദ്യമേളാഘോഷത്തോടെയാണ് ഒന്‍പതുവയസുകാരനെ സ്വീകരിച്ചത്. അനുമോദന യോഗത്തില്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴ മേഖലയിലെ നിരവധി ജലാശയങ്ങളിലാണ് ആറ് മാസമായി ആദിത്യന്‍ പരിശീലനം നടത്തിയിരുന്നത്. സ്‌കൂളില്‍ പോകുന്ന ദിവസങ്ങളില്‍ വൈകുന്നേരമാണ് പരിശീലനം. ഇതിനിടയിലാണ് കൈകള്‍ ബന്ധിച്ച്‌ നീന്തണമെന്ന ആഗ്രഹം ആദിത്യനുള്ളില്‍ ജനിക്കുന്നത്. മകന്റെ ആഗ്രഹത്തിന് പിതാവ് ആദ്യം സമ്മതം നല്‍തിയെങ്കിലും മാതാവ് അശ്വതിയ്‌ക്ക് ഭയമായിരുന്നു. തുടര്‍ന്ന് പരിശീലകന്‍ ബിജു തങ്കപ്പന്‍ നല്‍കിയ ഉറപ്പിന്മേലാണ് ഗിന്നസ് റെക്കോര്‍ഡ് പിറന്നത്.

Related Articles

Back to top button