Uncategorized

നാളെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും

“Manju”

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തില്‍ എത്തും. വ്യാഴാഴ്ച 1.30-ന് രാഷ്‌ട്രപതി കൊച്ചിയിലെത്തും. 17-ന് കേരളത്തിലെ വിവധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും മടക്കം.
നാളെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്‌ട്രപതി സന്ദര്‍ശിക്കും.

പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഷ്‌ട്രപതി നാളെ വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്‌ക്കു രാഷ്‌ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ നിഷാന്‍ദ്രൗപദി മുര്‍മു സമ്മാനിക്കും. രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്‌ട്രപതി 17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠത്തിലേക്കും പോകും.

തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിലും പങ്കെടുക്കും. ഉച്ചയ്‌ക്കു ലക്ഷദ്വീപിലേക്കു തിരിക്കും.

Related Articles

Back to top button