Uncategorized

‘കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുത്’

“Manju”

ഡല്‍ഹി: ചില പ്രത്യേക സേവനങ്ങള്‍ക്കല്ലാതെ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു.

സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചില്ലറ വില്‍പ്പന ശാലകളും വ്യാപാര സ്ഥാപനങ്ങളും വാങ്ങി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഡാറ്റാ പ്രാദേശികവത്ക്കരണം, അനധികൃതമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയല്‍ എന്നിവ സംബന്ധിച്ച സ്വകാര്യ ബില്‍ താന്‍ ലോക്സഭയില്‍ അവതരിപ്പിച്ചതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി.

Related Articles

Back to top button