Uncategorized

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു.

“Manju”

 

മൂലമറ്റം : ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോസ് വിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചെറുതോണിയില്‍ പോയി മടങ്ങി വരവെ ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്. അറക്കുളം മൈലാടിക്കടുത്ത് വെച്ച് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി. ബസിന് സൈഡ് കൊടുക്കവേ ജീപ്പ് നാല്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Related Articles

Back to top button