Uncategorized

ബ്രഹ്‌മപുരം തീപിടുത്തം: കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ

“Manju”

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി പിഴ ചുമത്തി. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്‌ക്കണം. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക വിനിയോഗിക്കണം. അന്തരീക്ഷത്തില്‍ മാരകമായ വിഷാംശമുണ്ടെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

തീ അണയ്‌ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്നും സുപ്രീംകോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെട്ടന്നും ട്രൈബ്യൂണല്‍ അറിയിച്ചു. എന്നാല്‍ കോര്‍പ്പറേഷന്റെ വാദം കേട്ടില്ലെന്നും ട്രിബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നും കൊച്ചി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. പിഴയടക്കാനുള്ള സാമ്പത്തികശേഷി നിലവില്‍ കൊച്ചി കോര്‍പറേഷനില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കും പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ട്രൈബ്യൂണല്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. 500 കോടി രൂപ പിഴ വിധിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് ട്രൈബ്യൂണല്‍ കേസെടുത്തത്.

സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചോദിച്ചു. മാരകമായ അളവില്‍ വായുവിലും പരിസരപ്രദേശങ്ങളിലും വിഷാംശം കണ്ടെത്തിയെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ട്രിബ്യൂണലിന്റെ നിര്‍ദ്ദേശമുണ്ട്.

Related Articles

Check Also
Close
  • …..
Back to top button