Uncategorized

യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല

“Manju”

ഒരാഴ്ചയ്ക്കിടെ അമേരിക്കന്‍ ബാങ്കിംഗ് മേഖലയില്‍ ഉണ്ടായ തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. കോവിഡ് പ്രതിസന്ധികളില്‍ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. കോവിഡിന് ശേഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്‍റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങളുടെ സമ്ബദ് വ്യവസ്ഥയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍, അക്കാലയളവില്‍ പോലും ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കും, സ്വിസ് ബാങ്കും തകര്‍ന്നതിനാല്‍ അതിന്റെ ആഘാതം ഇന്ത്യയില്‍ പ്രകടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍ ഇന്ന് പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമെന്നത് ഏറ്റവും അഭിമാനകരമായ ഒന്നാണ്. അതേസമയം, ഇന്ത്യയില്‍ വരാനിരിക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സഹായിക്കും.

Related Articles

Check Also
Close
Back to top button