Uncategorized

ടൈം മാഗസിനിൽ ഇടംനേടി ഇന്ത്യയിലെ മയൂര്‍ഭഞ്ജും ലഡാക്കും

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിലാണ് മയൂർഭുജും ലഡാക്കും ഉൾപ്പെട്ടിരിക്കുന്നത്.

“Manju”

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഇന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഒഡീഷയിലെ മയൂര്‍ഭഞ്ചും കേന്ദ്രഭരണ പ്രദേശമായ ലഡാക്കുമാണ് ടൈം മാഗസിന്റെ 2023-ലെ ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

50 സ്ഥലങ്ങളുടെ പട്ടികയാണ് ടൈം മാഗസിന്‍ പുറത്തുവിട്ടത്. വംശനാശഭീഷണി നേരിടുന്ന കടുവകള്‍, ചരിത്രപ്രാധാന്യമുള്ള ദേവസ്ഥാനങ്ങള്‍, സാഹസികമേഖലകള്‍, പാചകരീതികള്‍ എന്നീ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

മനോഹരമായ ആല്‍പൈന്‍ ഭൂപ്രകൃതിയും ടിബറ്റന്‍ ബുദ്ധമത സംസ്‌കാരവും ലഡാക്കിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ലേയയുടെ തെക്ക് കിഴക്കുള്ള ഹാന്‍ലെയില്‍ ഇന്ത്യയുടെ ആദ്യ ഡാര്‍ക്ക് സ്‌കൈ റിസര്‍വ് നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവിധ ഭക്ഷണശാലകളിലെ രുചികള്‍ എന്നിവ നമുക്ക് ലേയില്‍ ലഭിക്കും. അപൂര്‍വമായ കറുത്ത കടുവകളെ കാണാന്‍ സാധിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണ് മയൂര്‍ഭഞ്‌ജെന്നും മാഗസിന്‍ പരാമര്‍ശിച്ചു. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലെ ഇടംപിടിച്ച ആകര്‍ഷകമായ നൃത്തോത്സവമായ മയൂര്‍ഭഞ്ച് ചൗഈ ഏപ്രിലില്‍ കോവിഡ് മഹാമാരിക്ക് ശേഷം വിപുലമായ ആഘോഷമായി നടക്കും.

സുസ്ഥിരതയും ആധികാരികതയും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ടൈം മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ എമ്മ ബാര്‍ക്കര്‍ ബോണോമോ പറഞ്ഞു. “പല സ്ഥലങ്ങളും പാരിസ്ഥി ആഘാതത്തിന്റെ പശ്ചത്തലത്തില്‍ പരിമിതമായി സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളെ അനുവദിക്കുന്നവയൈണെന്നും തദ്ദേശീയ ജനങ്ങള്‍ നടത്തുന്ന ടൂറുകള്‍ ഹോംസ്റ്റേകള്‍ എ‌നിവ വിനോദസഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എമ്മ കൂട്ടിച്ചേര്‍ത്തു. ചില സ്ഥലങ്ങള്‍ അവയുടെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കാന്‍ കൂടുതല്‍ സുസ്ഥിരടൂറിസ രീതികള്‍ നടപ്പാക്കുന്നുണ്ടെന്നും എമ്മാ പറഞ്ഞു.

 

 

Related Articles

Back to top button